Daiva Dasakam
Albums
Film/Album Sreenarayana Guru
Lyricist Sree Narayana Guru
Music Unknown
Raga Unknown
Singer Unknown
Contributor Jijo
Lyrics

ദൈവമേ കാത്തു കൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്ക്
ഒരാവിപന്‍ തോണി നിന്‍ പദം

ഒന്നൊന്നായ് എണ്ണിയെണ്ണി
തോട്ടെന്നും പോരുളൊരുങ്ങിയാല്‍
നിന്നിടും ദൃക്കുപോള്‍
ഉള്ളം നിന്നില്‍ അസ്പന്ധമാകണം

അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ-
യൊന്നുതന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയും എന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ
സൃഷ്ടിക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും
മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി
സായുജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനം ആനന്ദം
നീതന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ല
ഓതും മൊഴിയുമോര്‍ക്കില്‍ നീ

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനെ ജയിക്കുക

ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിതാനന്ദ
ദയാസിന്ധോ ജയിക്കുക

ആഴമേറും നിന മഹത്താ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം



A must read - DISCLAIMER

Copyright © 2007. MalayalamSongsLyrics. All rights reserved.