അണിവൈരക്കല്ലുമാല
Submitted by vikasv on Mon, 20 Apr 2009 - 06:47
Published in
അണിവൈരക്കല്ലുമാല ചാർത്തിവന്നാൽ
കളരിവിളക്കിലെ ദേവത
നീ
പഞ്ചശരങ്ങളോടെ മുന്നിൽ വന്നു നിൽക്കെ
മന്മഥദേവനല്ലോ നീ
ഓ...ഓ....
അരികിൽ വരൂ മഴവിൽക്കൊടിയേ
(അണിവൈര)
ആരോ മോഹനതംബുരു
മീട്ടുന്നൂ
പാർവ്വണചാരുതയലിയുന്നൂ
പ്രിയരാവിൻ ചഷകം നിറയുന്നൂ
(ആരോ)
ദേവഗംഗപോലെ ആത്മരാഗമൊഴുകുന്നൂ
ഇനി വൈകുവതെന്തേ, ഇതു
പൗർണ്ണമിയല്ലേ
എൻ മണിയറവാതിൽ തുറന്നെഴുന്നെള്ളൂ നീ
(അണിവൈര)
രാവിൻ പല്ലവപാണികൾ
തഴുകുന്നു
കാൽത്തളമേളമിതുയരുന്നു
പ്രിയസഖിമാർ നടനം തുടരുന്നൂ
(രാവിൻ)
രാജഹംസമായി ചന്ദ്രലേഖയണയുന്നൂ
ഇനി വൈകുവതെന്തേ,
മദനോത്സവമല്ലേ
ഇന്നലർശരപരിതാപം പാടിവരൂ നീ
(അണിവൈര)
Film/album:
കുടമാറ്റം
Lyricist:
കൈതപ്രം ദാമോദരൻ നമ്പൂതിരി
Music Direction:
ജോൺസൻ
Singer:
കെ ജെ യേശുദാസ്
Singer:
കെ എസ് ചിത്ര 

