അമ്പിളിപ്പൂമലയിൽ


അമ്പിളിപ്പൂമലയിൽ
അഞ്ജന മണിമലയിൽ
ആരു നട്ടു പൊന്നും കാന്താരി
രാവായാൽ പൂത്തിറങ്ങും
രാവു പോയാൽ വാടി വീഴും
ആകാശപ്പൊന്നും കാന്താരി (അമ്പിളി...)


നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു
നമ്മുടെ മോഹമെന്നു ഞാൻ പറഞ്ഞു
ഇന്നു വാടി വീണാലെന്തേ പൂങ്കുയിലേ
നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ
ആരു നട്ടു പൊന്നും കാന്താരി
ആകാശപ്പൊന്നും കാന്താരി (അമ്പിളി...)


കയ്യെത്തി നുള്ളാൻ മേലാ മാന്ത്രികപ്പൂ
കണ്ണീരു സ്വർണ്ണമായ സുന്ദരിപ്പൂ
സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ
സ്വപ്നം കണ്ടു കരൾ നിറയ്ക്കാം പൂങ്കുയിലേ
ആരു നട്ടു പൊന്നും കാന്താരി
ആകാശപ്പൊന്നും കാന്താരി (അമ്പിളി...)