കാളിക്ക് ഭരണിനാളിൽ


കാളിക്കു ഭരണിനാളിൽ കുത്തിയോട്ടം
കാവിലെ ഭഗവതിക്ക് തിരുമുടിയാട്ടം
കുത്തിയോട്ടം കാണാം മുടിയാട്ടം കാണാം
കുഞ്ഞുമോളേ നീ കുണുങ്ങി വാ എന്റെ
പൊന്നുമോളേ നീ കുണുങ്ങി വാ

കർക്കിടകത്തിലെ പമ്പയാറും എന്റെ
കാക്കക്കറുമ്പിയുമൊന്നു പോലെ
എന്നു നീയിണങ്ങും
എന്നു നീ പിണങ്ങും
എങ്ങനെയറിയുമെടീ തങ്കം
എങ്ങനെയറിയുമെടീ


കന്നുക്കുളപ്പാല പാൽക്കുടവും എന്റെ
കള്ളീടെ മോഹവുമൊന്നു പോലെ
എന്നു നീ നിറയും
എന്നു നീയൊഴിയും
എങ്ങനെയറിയുമെടീ തങ്കം
എങ്ങനെയറിയുമെടീ