അതിഥീ അതിഥീ
Submitted by ജിജാ സുബ്രഹ്മണ്യൻ on Thu, 04 Jun 2009 - 21:35
Published in
- 141 reads
അതിഥീ അതിഥീ അജ്ഞാത നവാതിഥീ....
ലാ...ലലാ......
അതിഥീ അതിഥീ അജ്ഞാത നവാതിഥീ
അല്ലിമലര്താഴ്വരയില്?
നീലമഹാമല മേലേ നിത്യവസന്തം നീളേ..
അതിഥീ............
മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ
മായാ താപസനാണോ നീ?
മന്മഥബാണങ്ങളെയ്യാനെത്തിയ
മറ്റൊരു ദുഷ്യന്തനാണോ നീ?
അതിഥീ...........
ആരണ്യഗാനം പാടിനടക്കാന്‍
ആശ്രമവാടികളില്ലിവിടെ
ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും
ആലോല നര്‍ത്തകി ഞാന്‍ മാത്രം
അതിഥീ........
ലാ...ലലാ......
അതിഥീ അതിഥീ അജ്ഞാത നവാതിഥീ
അല്ലിമലര്താഴ്വരയില്?
നീലമഹാമല മേലേ നിത്യവസന്തം നീളേ..
അതിഥീ............
മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ
മായാ താപസനാണോ നീ?
മന്മഥബാണങ്ങളെയ്യാനെത്തിയ
മറ്റൊരു ദുഷ്യന്തനാണോ നീ?
അതിഥീ...........
ആരണ്യഗാനം പാടിനടക്കാന്‍
ആശ്രമവാടികളില്ലിവിടെ
ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും
ആലോല നര്‍ത്തകി ഞാന്‍ മാത്രം
അതിഥീ........
Film/album:
ലൗ ഇൻ കേരള
Lyricist:
ശ്രീകുമാരൻ തമ്പി
Music Direction:
എം എസ് ബാബുരാജ്
Singer:
എസ് ജാനകി