ഇവിടത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം
Submitted by ജിജാ സുബ്രഹ്മണ്യൻ on Sat, 13 Jun 2009 - 16:22
Published in
ഇവിടത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം
ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും
ചീത്ത പറച്ചിലും മൂക്കു പിഴിച്ചിലും
ജലദോഷം
ചങ്ങനാശ്ശേരിയിൽ നിന്നൊരു ചേട്ടൻ
ചേച്ചിയെ കാണാൻ വന്നെന്നേയ്
ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു ചേട്ടനെ
ഒരു നോക്കു ഞാനും കണ്ടു
കണ്ടാൽ നല്ല തമാശ ചേട്ടനു
ചുണ്ടെലിവാലൻ മീശ
ഇത്തിരി മീശേം മൊഖവും കണ്ടിട്ടിന്നേ
ചേച്ചിക്കൊരാശ മൂപ്പരേ
ഇന്നേ ചേച്ചിക്കൊരാശ (ഇവിടത്തെ...)
കെട്ടിക്കാമ്പോണെന്നറിഞ്ഞെപ്പിന്നെയൊ
രിഷ്ടോമെന്നോടില്ലാതായ്
വിളിച്ചാൽ പണ്ടത്തെ കളിചിരിയില്ലാ
വിശന്നാൽ ചോറു തരൂല്ലാ ഓടി
വന്നൊരിക്കലൊരുമ്മ തരൂല്ല
ഇപ്പം നല്ല തമാശ
ചേച്ചിക്കിത്തിരിപ്പോരും മീശ
ഈ വരമീശേം പടുതീം കണ്ടാൽ
ഇന്നേ കൈവിടുമാശ മൂപ്പിലെ
ഇന്നേ കൈവിടുമാശ(ഇവിടത്തെ...)
ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും
ചീത്ത പറച്ചിലും മൂക്കു പിഴിച്ചിലും
ജലദോഷം
ചങ്ങനാശ്ശേരിയിൽ നിന്നൊരു ചേട്ടൻ
ചേച്ചിയെ കാണാൻ വന്നെന്നേയ്
ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു ചേട്ടനെ
ഒരു നോക്കു ഞാനും കണ്ടു
കണ്ടാൽ നല്ല തമാശ ചേട്ടനു
ചുണ്ടെലിവാലൻ മീശ
ഇത്തിരി മീശേം മൊഖവും കണ്ടിട്ടിന്നേ
ചേച്ചിക്കൊരാശ മൂപ്പരേ
ഇന്നേ ചേച്ചിക്കൊരാശ (ഇവിടത്തെ...)
കെട്ടിക്കാമ്പോണെന്നറിഞ്ഞെപ്പിന്നെയൊ
രിഷ്ടോമെന്നോടില്ലാതായ്
വിളിച്ചാൽ പണ്ടത്തെ കളിചിരിയില്ലാ
വിശന്നാൽ ചോറു തരൂല്ലാ ഓടി
വന്നൊരിക്കലൊരുമ്മ തരൂല്ല
ഇപ്പം നല്ല തമാശ
ചേച്ചിക്കിത്തിരിപ്പോരും മീശ
ഈ വരമീശേം പടുതീം കണ്ടാൽ
ഇന്നേ കൈവിടുമാശ മൂപ്പിലെ
ഇന്നേ കൈവിടുമാശ(ഇവിടത്തെ...)
Film/album:
അഴകുള്ള സെലീനാ
Lyricist:
വയലാർ രാമവർമ്മ
Music Direction:
കെ ജെ യേശുദാസ്
Singer:
ലതാ രാജു 

