കാളമേഘത്തൊപ്പി വെച്ച
Submitted by ജിജാ സുബ്രഹ്മണ്യൻ on Sat, 13 Jun 2009 - 16:27
Published in
കാളമേഘത്തൊപ്പി വെച്ച കുന്നിനു മീതെ
കരിങ്കട്ടി ദൈവത്താരേ
ഈ കളഞ്ഞു കിട്ടിയ പൊടിയനെ നീ
ഉയിരോടെ നൽകണേ
തൈലമിട്ടു കുളിപ്പിക്കാം ദൈവത്താരേ
തമിഴ്‌നാടൻ പട്ടുതരാം ദൈവത്താരേ
മുടികെട്ടാൻ പീലി തരാം ദൈവത്താരേ
മുത്തുമാല കോർത്തു തരാം ദൈവത്താരേ
കൽ വിളക്ക് കൊത്തിത്തരാം
കർപ്പൂരം കൊളുത്തിത്തരാം
കാടെല്ലാമലങ്കരിക്കാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാ ഹൊയ് (കാളമേഘ,...)
മാനെറച്ചി ചുട്ടുതരാം ദൈവത്താരേ
മൊളങ്കൊഴലിൽ തേനു തരാം ദൈവത്താരേ
മണ്ണപ്പത്തറ കെട്ടിത്തരാം ദൈവത്താരേ
മയിലാട്ടമാടിത്തരാം ദൈവത്താരേ
വെള്ളിയമ്മ കാത്തിരിക്കും വെള്ളാരങ്കുന്നിലെ
പള്ളിയറ മേഞ്ഞു തരാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാ ഹൊയ് (കാളമേഘ,...)
കരിങ്കട്ടി ദൈവത്താരേ
ഈ കളഞ്ഞു കിട്ടിയ പൊടിയനെ നീ
ഉയിരോടെ നൽകണേ
തൈലമിട്ടു കുളിപ്പിക്കാം ദൈവത്താരേ
തമിഴ്‌നാടൻ പട്ടുതരാം ദൈവത്താരേ
മുടികെട്ടാൻ പീലി തരാം ദൈവത്താരേ
മുത്തുമാല കോർത്തു തരാം ദൈവത്താരേ
കൽ വിളക്ക് കൊത്തിത്തരാം
കർപ്പൂരം കൊളുത്തിത്തരാം
കാടെല്ലാമലങ്കരിക്കാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാ ഹൊയ് (കാളമേഘ,...)
മാനെറച്ചി ചുട്ടുതരാം ദൈവത്താരേ
മൊളങ്കൊഴലിൽ തേനു തരാം ദൈവത്താരേ
മണ്ണപ്പത്തറ കെട്ടിത്തരാം ദൈവത്താരേ
മയിലാട്ടമാടിത്തരാം ദൈവത്താരേ
വെള്ളിയമ്മ കാത്തിരിക്കും വെള്ളാരങ്കുന്നിലെ
പള്ളിയറ മേഞ്ഞു തരാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാ ഹൊയ് (കാളമേഘ,...)
Film/album:
അഴകുള്ള സെലീനാ
Lyricist:
വയലാർ രാമവർമ്മ
Music Direction:
കെ ജെ യേശുദാസ് 

