അയലത്തെ ചിന്നമ്മ
Submitted by ജിജാ സുബ്രഹ്മണ്യൻ on Mon, 15 Jun 2009 - 19:15
Published in
- 115 reads
അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പം
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം ചട്ട
യ്ക്കളവെടുക്കാനെനിക്കു പോണം (അയലത്തെ...)
കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട്
കരളിന്റെ കൊളുത്തു ഞാനൂരും അവൾ
അരികത്തു നിന്നാലും അകലത്തു നിന്നാലും
അടിമുടിയടിമുടി കുളിരു കോരും എനി
ക്കടിമുടിയടിമുടി കുളിരു കോരും (അയലത്തെ..)
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പം
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം ചട്ട
യ്ക്കളവെടുക്കാനെനിക്കു പോണം (അയലത്തെ...)
കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട്
കരളിന്റെ കൊളുത്തു ഞാനൂരും അവൾ
അരികത്തു നിന്നാലും അകലത്തു നിന്നാലും
അടിമുടിയടിമുടി കുളിരു കോരും എനി
ക്കടിമുടിയടിമുടി കുളിരു കോരും (അയലത്തെ..)
Film/album:
മാസപ്പടി മാതുപിള്ള
Lyricist:
വയലാർ രാമവർമ്മ
Music Direction:
ജി ദേവരാജൻ
Singer:
സി ഒ ആന്റോ