ആശ്ചര്യ ചൂഡാമണി
Submitted by ജിജാ സുബ്രഹ്മണ്യൻ on Sun, 21 Jun 2009 - 11:02
Published in
- 187 reads
- English


ആശ്ചര്യ ചൂഡാമണീ
അനുരാഗപ്പാൽക്കടൽ കടഞ്ഞു കിട്ടിയോ
രാശ്ചര്യ ചൂഡാമണി
ആരു നിൻ സീമന്തരേഖയിൽ
ഈയൊരു ചാരുകുങ്കുമ ലത പടർത്തീ (ആശ്ചര്യ...)
ചൂടുള്ള നിന്റെ സ്വയം പ്രഭാനാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ
നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിനു തീ പിടിച്ചൂ (ആശ്ചര്യ...)
മൂകമായ് നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ
കൈയ്യിലെ കൽപ്പൂവിനെത്ര നാൾ വെറുതേ
ഞാൻ തപസ്സിരുന്നൂ (ആശ്ചര്യ...)
അനുരാഗപ്പാൽക്കടൽ കടഞ്ഞു കിട്ടിയോ
രാശ്ചര്യ ചൂഡാമണി
ആരു നിൻ സീമന്തരേഖയിൽ
ഈയൊരു ചാരുകുങ്കുമ ലത പടർത്തീ (ആശ്ചര്യ...)
ചൂടുള്ള നിന്റെ സ്വയം പ്രഭാനാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ
നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിനു തീ പിടിച്ചൂ (ആശ്ചര്യ...)
മൂകമായ് നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ
കൈയ്യിലെ കൽപ്പൂവിനെത്ര നാൾ വെറുതേ
ഞാൻ തപസ്സിരുന്നൂ (ആശ്ചര്യ...)
Film/album:
തീക്കനൽ
Lyricist:
വയലാർ രാമവർമ്മ
Music Direction:
കെ ജെ യേശുദാസ്
Singer:
കെ ജെ യേശുദാസ് 

