കാറ്റിനു കുളിരു കോരി
Submitted by ജിജാ സുബ്രഹ്മണ്യൻ on Sun, 21 Jun 2009 - 11:21
Published in
- 217 reads
- English
കാറ്റിനു കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കുംതോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു...)
സ്വപ്നങ്ങൾ ഇണ ചേരും
യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ
പ്രേമതീർത്ഥവുമായ്
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈ ജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ (കാറ്റിനു..)
മാമ്പൂവിൻ മദമുണ്ണും ഋതുസംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർ മൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ
അഗ്നിപുഷ്പവുമായ്
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തൂ
വേർപിരിക്കല്ലേ
ഞങ്ങളെ വേർപിരിക്കല്ലേ(കാറ്റിനു..)
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കുംതോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു...)
സ്വപ്നങ്ങൾ ഇണ ചേരും
യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ
പ്രേമതീർത്ഥവുമായ്
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈ ജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ (കാറ്റിനു..)
മാമ്പൂവിൻ മദമുണ്ണും ഋതുസംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർ മൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ
അഗ്നിപുഷ്പവുമായ്
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തൂ
വേർപിരിക്കല്ലേ
ഞങ്ങളെ വേർപിരിക്കല്ലേ(കാറ്റിനു..)
Film/album:
തീക്കനൽ
Lyricist:
വയലാർ രാമവർമ്മ
Music Direction:
കെ ജെ യേശുദാസ്
Singer:
കെ ജെ യേശുദാസ്
Singer:
പി സുശീല