കൈലാസത്തിരുമലയിൽ
Submitted by Kathiravan on Fri, 03 Jul 2009 - 19:33
Published in
കൈലാസത്തിരുമലയിൽ തിരുവേടൻ ചമഞ്ഞിറങ്ങി
തിരുവേടപ്പെണ്ണാളൊരുങ്ങി
പൂതപ്പട പടഹമുയർത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട്
-കൈലാസ...
മദയാനക്കൊമ്പിളക്കി കന്നിമണ്ണ്
തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ
വെള്ളിവെയിൽ ചാന്തണിഞ്ഞു ചെന്തിന പൂത്തു
അമ്പിനാൽ കാവടക്കി പൂത്തിരുവേടൻ (2)
-കൈലാസ...
മറുമലയിൽൽ പോരു വിളിച്ചു കാറ്റിരമ്പി
ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു
അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള്
കൈലാസം പൂമലയായി തിരുവാതിര രാവായി
--കൈലാസ....
Film/album:
അയ്യപ്പഭക്തിഗാനങ്ങൾ
Lyricist:
കൈതപ്രം ദാമോദരൻ നമ്പൂതിരി
Music Direction:
കെ ജെ യേശുദാസ്
Singer:
കെ ജെ യേശുദാസ് 

