അനുരാഗമധുചഷകം


അനുരാഗമധുചഷകം അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ ഞാനൊരു
മധുമാസശലഭമല്ലോ (അനുരാഗ...)

അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തിൽ
അറിയാതെ സ്നേഹിച്ചല്ലോ ഞാനൊരു
മലർമാസശലഭമല്ലോ (അനുരാഗ,,...)

അഗ്നി തൻ പഞ്ജരത്തിൽ പ്രാണൻ പിടഞ്ഞാലും
ആടുവാൻ വന്നവൾ ഞാൻ
നെഞ്ചിലെ സ്വപ്നങ്ങൾ വാടിക്കൊഴിഞ്ഞാലും
പുഞ്ചിരിക്കൊള്ളും ഞാൻ (അനുരാഗ..)

ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും
പിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ