ആ ചാമരം


ആ ചാമരം ചാ ചാമരം (4)
ഈ മരത്തിനു നിമിഷം നേരം
കണ്ണിൽ തങ്ങി നിൽക്കാൻ വയ്യ (ആ ചാമരം..)
അയ്യേ ഏസമ്മാ
ഏ ഏ ഇണ്ടണ്ടാ   (ആ ചാമരം..)

ജീവിതത്തിനു താളമില്ലെന്നാരു പറഞ്ഞു
ഈ വഴിക്കൊരു ലക്ഷ്യമില്ലെന്നാരു പറഞ്ഞു (2)
കാറിനു താളമുണ്ട് കാറ്റിനു താളമുണ്ട്
നാടിനു താളമുണ്ട്
നമുക്കുമുണ്ടേ താളം  (ആ ചാമരം..)

കൂടുവിട്ടവർ കൂട്ടു കൂടി പാറി നടന്നു
നാടടക്കിയ മോടി കാട്ടി ഞങ്ങൾ വരുന്നു (2)
സൊപ്പനമെന്ന കോപ്പി
എത്തറയുണ്ടൊരാൾക്കും
ഇപ്പക നിന്റെ തൂക്കം
കടത്തിവെട്ടും തൂക്കം   (ആ ചാമരം..)