അനുരാഗവല്ലരി കടിഞ്ഞൂൽ കായ്ച്ചു



 

അനുരാഗ വല്ലരി കടിഞ്ഞൂൽ കായ്ച്ചു
ആവണി അവിട്ടം നാളിൽ (2)
എൻ മനമാകും തൊട്ടിലിലാടി
ജന്മജന്മാന്തര പുണ്യം
(അനുരാഗ....)

ഉപ്പും ചോറും നൽകുവാനുണ്ണിയെ
ഗുരുവായൂർ കൊണ്ടു പോകും (2)
കമലായദാക്ഷൻ കമലാകാന്തൻ
തങ്കക്കുടത്തെ അനുഗ്രഹിക്കും എന്റെ
തങ്കക്കുടത്തെ അനുഗ്രഹിക്കും
(അനുരാഗ....)



മോഹം പോലെ നീ വളരുമ്പോൾ
ജീവിതം പൂവണിയും എൻ
ജീവിതം പൂവണിയും (2)
താലോലമാടി താരാട്ടു പാടി
കന്മണിയെ ഞാൻ വളർത്തും എന്റെ
കന്മണിയെ ഞാൻ വളർത്തും
(അനുരാഗ....)
ഉം...ഉം....