അംഗം പ്രതി അനംഗം


 

അംഗം പ്രതി അനംഗൻ തൻ അമ്പുകൾ കൊണ്ടു പൊതിയുമ്പോൾ
എന്നോ നോറ്റ തിരുവാതിര തൻ വരമരുളും സൗഭാഗ്യം
 വരമരുളും സൗഭാഗ്യം

പൂവിരൽ തൊടുമ്പോലെ വെണ്ണിലാ കുഞ്ഞലകൾ
ഏതോ മറന്ന തന്തിയിൽ മീട്ടും കോമളരാഗം
അപൂർവകോമളരാഗം
മിഴിയും മനവും ചുറ്റും നിറയും
മധുരിമ പുൽകി രമിക്കുമ്പോൾ
അൻപിൽ നലമാം ഉള്ളിൽ കുളിരിൻ കൊടിയേറ്റക്കാലം
ഇതു ചന്ദ്രോത്സവകാലം
(അംഗം..)


മാന്തളിർ തുമ്പിളക്കും  തെന്നലിൻ കരവിരുതിൽ
ഏതോ മൃദംഗ നാദകേളി തൻ ആവർത്തനം
ഇത് തനിയാവർത്തനം
നനവായലിവായ് തമ്മിൽ പകരും
നറുമണമെങ്ങും നിറയുമ്പോൾ
പുണ്യം പുലരും വർൺനം വിരിയും കനവിൻ പൂക്കാലം
ഇതു മധു പൊഴിയും കാലം
ആ..ആ (അംഗം...)