ജോൺസൻ

 ആന്റണിയുടെയും മേരിയുടെയും മകനായി 1953 മാർച്ച് 26-നു തൃശൂരിൽ ജനിച്ചു.. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടി. മാധുരിയുടെ ഗാനമേളകളില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് തുടക്കം. ദേവരാജന്റെ സഹായിയായി. എം കെ അര്‍ജ്ജുനന്‍, എ ടി ഉമ്മര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു.ഭരതന്‍ സംവിധാനംചെയ്ത ആരവം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചുകൊണ്ട് സ്വതന്ത്ര സംഗീതസംവിധായകനായ ജോണ്‍സണ്‍ ആന്റണി ഈസ്റ്റുമാന്‍ സംവിധാനംചെയ്ത് 1981ല്‍ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തില്‍ ആര്‍ കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിന ഗായിക...' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1982ല്‍ ഓര്‍മ്മയ്ക്കായ്, 1989ല്‍ മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം, 1999ല്‍ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1993ല്‍ പൊന്തന്‍മാടയും '94ല്‍ സുകൃതവും ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു.മലയാളത്തിലെ ജോൺ വില്ല്‌യംസ് എന്ന് ജോൺസനെ വിളിക്കപ്പെടുന്നു. 

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

Titlesort icon Film/album Singer Raaga
അകലെ ശ്യാമവാനം കാഞ്ചനം കെ ജെ യേശുദാസ്
അകലെയായ് കിളി പാടുകയായ് ആ നേരം അല്പദൂരം കെ എസ് ചിത്ര
അക്കരെയിക്കരെ ഇത്തിരിനേരം ഒത്തിരിക്കാര്യം കെ ജെ യേശുദാസ്
അച്ഛൻ കൊമ്പത്ത് നസീമ കെ ജെ യേശുദാസ്
അഞ്ജലി പുഷ്പാഞ്ജലി കിലുകിലുക്കം എസ് ജാനകി
അടി മരുങ്ങേ അയ്യയ്യാ പൊന്തൻ‌മാ‍ട
അണിവൈരക്കല്ലുമാല കുടമാറ്റം
അത്തിവരമ്പിൽ തത്തകൾ പാടും ഭാഗ്യവാൻ കെ ജെ യേശുദാസ്
അനുരാഗിണീ ഇതാ എൻ ഒരു കുടക്കീഴിൽ കെ ജെ യേശുദാസ്
അന്തിക്കടപ്പുറത്ത് ചമയം
അന്തിമാനച്ചോപ്പ് മാഞ്ഞു മാനത്തെ വെള്ളിത്തേര്
അമൃതും കുളിരും കോരി സ്വന്തമെവിടെ ബന്ധമെവിടെ കെ ജെ യേശുദാസ്
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു രക്തം
അരിമുല്ലയ്ക്കും താവളം എസ് ജാനകി
അരുണകിരണമണി നസീമ കെ ജെ യേശുദാസ്
അറിയാതെ അറിയാതെ എന്നിലെ ഒരു കഥ ഒരു നുണക്കഥ കെ എസ് ചിത്ര ബിഹാഗ്
ആകാശഗോപുരം കളിക്കളം ജി വേണുഗോപാൽ
ആകാശമാകേ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കെ ജെ യേശുദാസ്
ആടിവാ കാറ്റേ കൂടെവിടെ എസ് ജാനകി
ആദ്യമായ് കണ്ട നാൾ തൂവൽക്കൊട്ടാരം
ആനച്ചന്തം ഗണപതി മേളച്ചന്തം ഗജകേസരിയോഗം ഇന്നസെന്റ്
ആരറിവും താനേ സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ്
ആരോടും മിണ്ടാതെ ചിന്താവിഷ്ടയായ ശ്യാമള കെ ജെ യേശുദാസ്
ആരോമൽക്കുഞ്ഞുറങ്ങ് എന്റെ എന്റേതു മാത്രം പി സുശീല
ആരോരുമില്ലാത്ത പൈതൽ ഞാൻ പണ്ടുപണ്ടൊരു ദേശത്ത്