സി ഒ ആന്റോ
Submitted by mrriyad on Sat, 14 Feb 2009 - 18:03
- Add new comment
- 307 reads
- English


സി ഒ ആന്റോ എന്ന ഗായകന്റെ ആദ്യ സിനിമ കടലമ്മയാണ്.ആന്റോ ഗ്രേസിയോടൊത്ത് പാടിയ ഗാനം ഒരു കാലത്ത് റേഡിയോ പ്രക്ഷേപണം ചെയ്യുന്നതിൽ നിരോധനമുണ്ടായിരുന്നു.
“ കടത്തുകാരിപ്പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യോ മുനിമാരിത്തരമാളുകളാണോ “
അശ്ലീലാതിപ്രസരമുള്ള ഈ ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു.
ഒരു ഞെട്ടിൽ രണ്ടു പൂക്കൾ എന്ന സിനിമയിലാണു ആന്റോ ആദ്യമായി പാടുന്നതെങ്കിലും ഈ ചിത്രം റിലീസായില്ല.പുറത്തു വരുന്ന ആന്റോയുടെ ആദ്യഗാനം കടലമ്മയിലെ ആണ്.


