ഒരു രാഗമാല കോർത്തു
Submitted by AjeeshKP on Thu, 09 Apr 2009 - 19:50
Published in
- 207 reads
- English


ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
മനസ്സിൻ
ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
കവിൾവാടുകിൽ സദാതമസ്സെൻ
കാവ്യയാത്രയിൽ (2)
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
പറയാതറിഞ്ഞു
ദേവിഞാൻ നിൻരാഗവേദന.. നിൻരാഗവേദന
പറയാതറിഞ്ഞു ദേവിഞാൻ നിൻരാഗവേദന..
അലയായ്‌വരും വിചാരമെഴും മൗനചേതന (2)
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ
ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
Film/album:
ധ്വനി
Lyricist:
യൂസഫലി കേച്ചേരി
Music Direction:
നൗഷാദ്
Singer:
കെ ജെ യേശുദാസ് Recordings
| ഗാനം | Singer | Face |
|---|---|---|
| ഒരു രാഗമാല കോർത്തു- തഹ്സീൻ | Thahseen |


