അത്തം പത്തിനു

അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം..)

താമരമലരിൽ തുള്ളും തുമ്പി
തംബുരു മീട്ടാൻ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകൾ
ഓലക്കൈയ്യാൽ താളം കൊട്ടീ
താളം കൊട്ടീ (അത്തം...)


കാനന മലരണി വല്ലിക്കുടിലുകൾ
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വർണ്ണവളകൾ അണിയും കൈയ്യാൽ
പൊന്നശോകം മുദ്രകൾ കാട്ടീ
മുദ്രകൾ കാട്ടീ (അത്തം...)

മഴവില്ലിൽ ഊഞ്ഞാലാടും
മധുമാസ സന്ധ്യകൾ പോലെ
ആടാം പാടാം പെൺകൊടിമാരേ
ആഗതമായ് തിരുവോണം ആഹാ

ആഗതമായ് തിരുവോണം (അത്തം...)



------------------------------------------------------------