അക്കൽദാമ തൻ താഴ്വരയിൽ
അക്കൽദാമ തൻ താഴ്വരയിൽ
പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു
അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
മാതാപിതാക്കളില്ലായിരുന്നു (2)
ശ്രീ തുളുമ്പും പൈതലിനെ ആരുമാരും കൈക്കൊണ്ടില്ല (2)
ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം വെള്ളിക്കാശിനന്നു വിറ്റിരുന്നു (2)
കാനായിലെ പൂപ്പന്തലിൽ കരുണ വർഷം പെയ്ത ദേവൻ (2)
ആ പിഞ്ചു പൈതലിൻ പ്രാർത്ഥന കേട്ടു അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു (2)
ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും
നിന്ദിതന്മാർക്കും നിത്യസഹായം
പരിശുദ്ധാത്മാവെന്നും നൽകിടുന്നു (അക്കൽദാമ...)
Film/album:
അക്കൽദാമ
Lyricist:
ഭരണിക്കാവ് ശിവകുമാർ
Music:
ശ്യാം
ആലാപനം:
കെ പി ബ്രഹ്മാനന്ദൻ
ആലാപനം:
എസ് ജാനകി - 99 reads

