കർപ്പൂരദീപം തെളിഞ്ഞു

 

കർപ്പൂരദീപം തെളിഞ്ഞൂ
സൌഭാഗ്യ ലക്ഷ്മി തന്‍ പുഞ്ചിരി പോലെ
സൌഗന്ധികപ്പൂവു പോലെ
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളി പോലെ

ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങള്‍
നിറമാലയീ വീട്ടില്‍ ചാര്‍ത്തേണം
ചോറ്റാനിക്കരെ വാഴും ഭഗവതി ഞങ്ങള്‍ തൻ
ഗൃഹദേവതയായി വാഴേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളി പോലെ

അരുമക്കിടാങ്ങളേ നിങ്ങളീ ഭവനത്തെ
ഒരുമ തന്‍ മലര്‍വാടിയാക്കേണം
അഭിമാനമാക്കുന്ന നിധി കാക്കുവാന്‍ നിങ്ങള്‍
അനുദിനം തളരാതെ വളരേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ