അ അ അമ്മ

ആ..
അ..അമ്മ ആ‍...ആന
ഇ ഇമ്പം ഈ...ഈണം
പാടിരസിക്കാം വാ
ഉ ഉമ്മ ഊ ഊഴി
ഒ ഒരുമ ഓ...ഓണം
കൊള്ളാം തുമ്പികളേ ( അ അമ്മ..)
 
 
ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം
അച്ഛനുമമ്മയും കൺകണ്ട  ദൈവം
അറിവും പൊരുളും പകർന്നു തരുൻന്ൊരു
ഗുരുവും നമ്മൾക്ക്  ദൈവം
ലലലലാ.... ( അ ..അമ്മ..)
 
സൂര്യനിൽ നിന്നതിശക്തികൾ നേടി
പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി
സ്നേഹവും സത്യവും നമ്മളിലുണർത്തി
വിജയകിരീടങ്ങൾ ചൂടാം
ലലലലാ.... ( അ ..അമ്മ..)