അയ്യടീ മനമേ
അയ്യടി മനമേ അടി കയ്യടി മനമേ ഈ
വല്യപ്പനിപ്പം പഴയ പോലൊന്നും
വയ്യെടീ മനമേ മനമേ മനമേ !
സ്വർഗ്ഗത്തു നിന്നൊരു നൂലേലിറങ്ങിയ
സർക്കസ്സുകാരിപ്പെണ്ണേ മനസ്സിന്റെ
സൈക്കിളു മെതിക്കണ പെണ്ണേ
നിന്റെ കണ്ണീൽ പ്രേമം പുരുഷന്റെയുള്ളിൽ ചാരായം
വന്നു മുട്ടല്ലേ നിങ്ങൾ വന്നു മുട്ടല്ലേ
ഈ വല്യപ്പനിത്തിരി നിന്നോട്ടേ
ഒന്നു മാറിനിക്കടാ പിള്ളാരേ!
ചട്ടക്കും മുണ്ടിനും ചെലവു ചുരുക്കിയ
ചട്ടക്കാരിപ്പെണ്ണേ ! ഞരമ്പുന്റെ
കെട്ടുകളഴിക്കണ പെണ്ണേ
എടീ ചട്ടക്കാരീ എന്നെയങ്ങു കൊല്ല് !
നിന്റെ നെഞ്ചിൽ ചൂട്
പുരുഷന്റെ ചുണ്ടിൽ കഞ്ചാവ്
വന്നു മുട്ടല്ലേ എന്നെ വന്നു മുട്ടല്ലേ
ഈ വല്യപ്പനീ വഴി പൊയ്ക്കോട്ടെ
വഴീന്നു മാറടാ പിള്ളാരേ!
വല്യപ്പനിപ്പം പഴയ പോലൊന്നും
വയ്യെടീ മനമേ മനമേ മനമേ !
സ്വർഗ്ഗത്തു നിന്നൊരു നൂലേലിറങ്ങിയ
സർക്കസ്സുകാരിപ്പെണ്ണേ മനസ്സിന്റെ
സൈക്കിളു മെതിക്കണ പെണ്ണേ
നിന്റെ കണ്ണീൽ പ്രേമം പുരുഷന്റെയുള്ളിൽ ചാരായം
വന്നു മുട്ടല്ലേ നിങ്ങൾ വന്നു മുട്ടല്ലേ
ഈ വല്യപ്പനിത്തിരി നിന്നോട്ടേ
ഒന്നു മാറിനിക്കടാ പിള്ളാരേ!
ചട്ടക്കും മുണ്ടിനും ചെലവു ചുരുക്കിയ
ചട്ടക്കാരിപ്പെണ്ണേ ! ഞരമ്പുന്റെ
കെട്ടുകളഴിക്കണ പെണ്ണേ
എടീ ചട്ടക്കാരീ എന്നെയങ്ങു കൊല്ല് !
നിന്റെ നെഞ്ചിൽ ചൂട്
പുരുഷന്റെ ചുണ്ടിൽ കഞ്ചാവ്
വന്നു മുട്ടല്ലേ എന്നെ വന്നു മുട്ടല്ലേ
ഈ വല്യപ്പനീ വഴി പൊയ്ക്കോട്ടെ
വഴീന്നു മാറടാ പിള്ളാരേ!
- Add new comment
- 148 reads

