അനുരാഗം കണ്ണിൽ

അനുരാഗം കണ്ണിൽ മുളയ്ക്കും
ഹൃദയത്തിൽ വേരൂന്നി നിൽക്കും
വിധിയുടെ കൈയ്യതിൻ വേരറുക്കും
ചുടുകണ്ണുനീർ മാത്രം ബാക്കി നിൽക്കും (അനുരാഗം...)
 
 
 
തങ്കക്കിനാവുകൾ മൊട്ടിട്ടു നിൽക്കുന്ന
താമരപൂങ്കാവനത്തിൽ
കൂട്ടിനു വന്നൊരെൻ കുഞ്ഞാറ്റ പൈങ്കിളി
കൂടു വിട്ടെങ്ങോ പറന്നൂ   (അനുരാഗം...)
 
വഴി നോക്കി നിൽക്കുമെൻ
കണ്ണുനീർ മായ്ക്കുവാൻ
വന്നില്ല വന്നില്ല ദേവൻ
വിരഹത്തിൻ വേദന ഞാനറിഞ്ഞൂ
വിധി തൻ വിനോദവും ഞാനറിഞ്ഞൂ  (അനുരാഗം...)