എന്നോടെന്തിനീ പിണക്കം

എന്നോടെന്തിനീ പിണക്കം ഇന്നുമെന്നോടെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരിപ്പൂ നിന്നെ ഒരു നോക്കു കാണുവാൻ മാത്രം
ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലീലേ ( എന്നോടെന്തിനീ )

മൈക്കണ്ണെഴുതി ഒരുങ്ങിയില്ലേ..ഇന്നും വാൽക്കണ്ണാടി നോക്കിയില്ലേ
കസ്തൂരി മഞ്ഞൾ കുറിയണിഞ്ഞോ കണ്ണിൽ കാർത്തിക ദീപം തെളിഞ്ഞോ
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )

കാല്പ്പെരുമാറ്റം കേട്ടാൽ എന്നും പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുക്കം കാതോർക്കും ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ കാണാൻ വന്നീല ( എന്നോടെന്തിനീ )